മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ പാ​ല​ത്തി​ൽ​നി​ന്ന് ചാ​ടി​യ യു​വാ​വ് മ​രി​ച്ചു
Sunday, February 5, 2023 2:29 AM IST
ആ​ലു​വ: മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ല​ത്തി​ൽ​നി​ന്ന് പെ​രി​യാ​റ്റി​ലേ​ക്ക് ചാ​ടി​യ യു​വാ​വ് മ​രി​ച്ചു. പ​റ​വൂ​ർ പെ​രു​ന്പ​ട​ന്ന കൊ​ട്ട​ക്ക​ണ​ക്ക​ൻ പ​റ​ന്പി​ൽ വി.​കെ. ശി​വ​ന്‍റെ മ​ക​ൻ വി.​എ​സ്. അ​ഖി​ൽ (27) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. സ​മീ​പ​ത്ത് നി​ന്നു ല​ഭി​ച്ച ബാ​ഗി​ൽ​നി​ന്നാ​ണ് വി​ലാ​സം കി​ട്ടി​യ​ത്. ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ പോ​സ്റ്റ്മാ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ല്കും.

ര​ണ്ടു മാ​സം മു​ന്പാ​ണ് അ​ഖി​ലി​ന് ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ ജോ​ലി ല​ഭി​ച്ച​ത്. ഓ​ണ്‍​ലൈ​ൻ ബി​സി​ന​സി​ൽ എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത ഉ​ണ്ടാ​യ​താ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. അ​മ്മ: അ​ജി​ത. സ​ഹോ​ദ​ര​ൻ: ശ​ര​ത്ത്.