പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസിലെ പ്രതിയെ മൂന്നുവർഷം കഠിന തടവിന് ശിക്ഷിച്ചു.10000 രൂപ പിഴയുമൊടുക്കണം. എടത്തല പുത്തൻവീട്ടിൽ കൊല്ലംകുടി സജീറി (24)നെയാണ് പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ. സുരേഷ് ശിക്ഷിച്ചത്.
പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. 2020 ഫെബ്രുവരി ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവം ഏലൂരിൽ നടന്നത്.ഏലൂർ എസ്എച്ച്ഒ എം മനോജ് ആണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് ഹാജരായി.