കാക്കനാട്:വിദ്യാർഥിയെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് അത്താണി ഇനോവേറ്റീവ് ഫ്ലാറ്റ് നന്പർ 303 ഷാബി പറന്പിൽ പരേതനായ പി.എസ്. സുബ്രമണ്യന്റെ മകൻ എസ്.എസ്. അജിത്തി(16)നെയാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മ പി.എസ്. സുനിതയാണ് അജിത്തിനെ മരിച്ചനിലയിൽ കണ്ടത്തിയത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സഹോദരി: എസ്.എസ്. ശ്രുതിമോൾ. തൃക്കാക്കര കാർഡിനൽ സ്കൂൾ വിദ്യാർഥിയാണ് എസ്.എസ്. അജിത്ത്.