രണ്ടാം വന്ദേഭാരതിന് എറണാകുളത്ത് സ്വീകരണം
1338171
Monday, September 25, 2023 2:05 AM IST
കൊച്ചി: സംസ്ഥാനത്തെ രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് എറണാകുളത്ത് സ്വീകരണം നല്കി. വൈകിട്ട് 6.19ഓടെ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിയ ട്രെയിന്‍ പുഷ്പവൃഷ്ടിയോടെയാണ് റെയില്‍വേ ഉദ്യോഗസ്ഥരും യാത്രക്കാരും വരവേറ്റത്. തുടര്‍ന്ന് ലോക്കോ പൈലറ്റിന് പൂച്ചെണ്ട് നല്കി.
6.24ന് ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടു. സ്വീകരണ പരിപാടിയില്‍ ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, മേയര്‍ എം. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോര്പറേഷന് കൗണ്‍സിലര്‍ പദ്മജ എസ്. മേനോന്, എഡിആര്‍എം എം. വിജയകുമാര്‍ എന്നിവരും പങ്കെടുത്തു.
രാവിലെ 7.05ന് കാസര്‍ഗോഡ് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 11.45ന് സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തും. തുടര്‍ന്ന് ആലപ്പുഴ വഴി 3.10ന് തിരുവനന്തപുരത്ത് എത്തിച്ചേരും.