കോലഞ്ചേരി: വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ അഴിമതിയ്ക്കും പ്രതിപക്ഷ മെമ്പർമാരുടെ വാർഡുകളോടുള്ള വിവേചനത്തിനും എതിരെ പുത്തൻകുരിശ് അമ്പലമേട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും പഞ്ചായത്ത് ഓഫീസ് ഉപരോധവും നടത്തി.
പുത്തൻകുരിശ് ടൗണിൽ നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമാപിച്ചു.
തുടർന്ന് നടന്ന ഉപരോധം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു .പുത്തൻകുരിശ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.എൻ. വത്സലൻപിള്ള അധ്യക്ഷത വഹിച്ചു.
പുത്തൻകുരിശ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പോൾസൺ പീറ്റർ, ജില്ലാ കോൺഗ്രസ് സെക്രട്ടറി കെ.പി.തങ്കപ്പൻ, അമ്പലമേട് മണ്ഡലം പ്രസിഡന്റ് എം.പി. സലിം, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിന്ദു റെജി, ബെന്നി പുത്തൻവീടൻ, ജോർജ് ചാലിൽ, കെ.പി. ഗീവർഗീസ് ബാബു, മനോജ് കാരക്കാട്ട്, അബ്ദുൾ ബഷീർ, എം.പി. ഓമനക്കുട്ടൻ, കെ.സി കുഞ്ഞൂഞ്ഞ്, സന്തോഷ്കുമാർ, എം.എം. ലത്തീഫ്, സജിത പ്രദീപ്, ഷാനിഫാ ബാബു, അരുൺ പാലിയത്ത്, സുജിത് സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.