ഇടപ്പള്ളി-മൂത്തകുന്നം ദേശീയപാതാ വികസനം: സംയുക്ത പരിശോധന നടത്തും
1339431
Saturday, September 30, 2023 2:12 AM IST
കൊച്ചി: ഇടപ്പള്ളി-മൂത്തകുന്നം ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദേശീയപാത അഥോറിറ്റി അധികൃതരും സംയുക്ത പരിശോധന നടത്തും.
ഹൈബി ഈഡന് എംപിയുടെയും ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.