കാറും ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
1394187
Tuesday, February 20, 2024 6:41 AM IST
ഉദയംപേരൂർ: പൂത്തോട്ടയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. കടവന്ത്ര സ്വദേശി ഉണ്ണിരാജ് (38), ഭാര്യ സിന്ധു (34) എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാർക്കും നിസാര പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ പൂത്തോട്ട പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.
കോട്ടയം ഭാഗത്ത് നിന്ന് വന്ന കാർ എറണാകുളത്ത് നിന്നു പത്തനംതിട്ട-പുനലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.