ഐഎൻടിയുസി നേതൃസംഗമം
1417384
Friday, April 19, 2024 4:50 AM IST
മൂവാറ്റുപുഴ: ഐഎൻടിയുസി തൊഴിലാളി യൂണിയൻ നേതൃസംഗമം ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ് ഉദ്ഘാടനം ചെയ്തു.
സന്തോഷ് ഐസക് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ മണ്ഡലത്തിലെ വ്യാപാര സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി റോഡ് ഷോകളും സ്ക്വാഡ് പ്രവർത്തനങ്ങളും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സാറാമ്മ ജോണ്, ഹനീഫ രണ്ടാർ, അസീസ് പാണ്ട്യാരപ്പിള്ളി, വി.ആർ. പങ്കജാക്ഷൻ, എസ്. രാജേഷ്, മൂസ തോട്ടത്തിക്കുടി, സുനിത ആവോലി, തങ്കച്ചൻ വാഴക്കുളം, അഷറഫ് ആയവന, അലിയാർ, രഞ്ജിത് ഭാസ്കരൻ, ഇ.എം. യൂസഫ്, നൗഷാദ് മുളവൂർ, മണി പാലക്കുഴ, രതീഷ് മോഹൻ, നൂഹ് ആനിക്കാട്, ജിജോ പാപ്പാലി എന്നിവർ പ്രസംഗിച്ചു.