പിറവം: നഗരസഭയുടേയും പാലച്ചുവട് ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടേയും ആഭിമുഖ്യത്തിൽ കർക്കിടകത്തിലെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസും ഔഷധക്കഞ്ഞി വിതരണവും നടന്നു. നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ.പി. സലിം അധ്യക്ഷനായി. ചെയർപേഴ്സൺ ജൂലി സാബു ഉദ്ഘാടനം ചെയ്തു. കർക്കിടകചര്യയും ആരോഗ്യസംരക്ഷണവും എന്ന വിഷയത്തിൽ ഇ.പി. സുധീർ ക്ലാസെടുത്തു. ചീഫ് മെഡിക്കൽ ഓഫീസർ പി.ആർ. സലിം മുഖ്യ പ്രഭാഷണം നടത്തി.