കോതമംഗലം: കോതമംഗലം താലൂക്കിലെ നാല് വില്ലേജുകളിലെ 69 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതായി ആന്റണി ജോണ് എംഎൽഎ അറിയിച്ചു.
കടവൂർ- 66, തൃക്കാരിയൂർ -ഒന്ന്, കോതമംഗലം -ഒന്ന്, നേര്യമംഗലം -ഒന്ന് എന്നിങ്ങനെ 69 പട്ടയ അപേക്ഷകൾക്കാണ് ലാൻഡ് അസൈൻമെന്റ് കമ്മിറ്റി അംഗീകാരം നൽകിയത്. തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് എംഎൽഎ പറഞ്ഞു.