കെ​സി​ബി​സി നാ​ട​ക​മേ​ള: ആ​ദ്യ​നാ​ട​കം "അ​ച്ഛ​ന്‍'
Sunday, September 8, 2024 3:24 AM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ല്‍ 23 മു​ത​ല്‍ 30 വ​രെ ന​ട​ക്കു​ന്ന 35-ാമ​ത് കെ​സി​ബി​സി അ​ഖി​ല​കേ​ര​ള പ്ര​ഫ​ഷ​ണ​ല്‍ നാ​ട​ക​മേ​ള​യി​ല്‍ മ​ത്സ​ര നാ​ട​ക​ങ്ങ​ളു​ടെ അ​വ​ത​ര​ണ തി​യ​തി പ്ര​ഖ്യാ​പി​ച്ചു. ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റി​നാ​ണു നാ​ട​കാ​വ​ത​ര​ണം.

23ന് ​വൈ​കു​ന്നേ​രം 5.30ന് ​ഉ​ദ്ഘാ​ട​നം. തു​ട​ര്‍​ന്ന് കാ​ളി​ദാ​സ ക​ലാ​കേ​ന്ദ്ര​യു​ടെ "അ​ച്ഛ​ന്‍' അ​വ​ത​രി​പ്പി​ക്കും. 24ന് ​അ​മ്പ​ല​പ്പു​ഴ അ​ക്ഷ​ര​ജ്വാ​ല​യു​ടെ "അ​ന​ന്ത​രം', 25ന് ​കോ​ഴി​ക്കോ​ട് സ​ങ്കീ​ര്‍​ത്ത​ന​യു​ടെ "വെ​ളി​ച്ചം', 26ന് ​ആ​ല​പ്പു​ഴ സൂ​ര്യ​കാ​ന്തി​യു​ടെ "ക​ല്യാ​ണം', 27ന് ​കൊ​ല്ലം അ​ന​ശ്വ​ര​യു​ടെ "അ​ന്നാ ഗാ​രേ​ജ്', 28ന് ​തി​രു​വ​ന​ന്ത​പു​രം സാ​ഹി​തി​യു​ടെ "മു​ച്ചീ​ട്ടു ക​ളി​ക്കാ​ര​ന്‍റെ മ​ക​ള്‍', 29ന് ​കൊ​ച്ചി​ന്‍ ച​ന്ദ്ര​കാ​ന്തി​യു​ടെ "ഉ​ത്ത​മ​ന്‍റെ സ​ങ്കീ​ര്‍​ത്ത​നം' എ​ന്നീ നാ​ട​ക​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.


30ന് ​സ​മ്മാ​ന​ദാ​ന​ത്തെ തു​ട​ര്‍​ന്നു പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ തി​യേ​റ്റ​ര്‍ ഇ​ന്ത്യ​യു​ടെ "യാ​ത്ര' നാ​ട​ക​മേ​ള​യു​ടെ അ​വ​ത​ര​ണ​വും ഉ​ണ്ടാ​കും. നാ​ട​ക​മേ​ള​യു​ടെ പോ​സ്റ്റ​ര്‍​പ്ര​കാ​ശ​നം കെ​സി​ബി​സി ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ഫാ. ​ജേ​ക്ക​ബ് പാ​ല​യ്ക്ക​ാപ്പി​ള്ളി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജീ​സ​ന്‍ ജോ​സ​ഫി​നു ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു.

നാ​ട​ക​ങ്ങ​ള്‍ കാ​ണു​ന്ന​തി​നു പ്ര​വേ​ശ​ന​പാ​സ് കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ന്‍ ഓ​ഫീ​സി​ല്‍ ല​ഭി​ക്കു​മെ​ന്നു സെ​ക്ര​ട്ട​റി റ​വ.​ ഡോ. ഏ​ബ്ര​ഹാം ഇ​രി​മ്പി​നി​ക്ക​ല്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 82810 54656.