അങ്കമാലി: സെന്റ് ജോര്‍ജ് ബസിലിക്കയില്‍ പരിശുദ്ധ ആരോഗ്യമാതാവിന്റെ തിരുനാള്‍ ആഘോഷം ഇന്നു നടക്കും. തിരുനാളിന് ബസിലിക്ക റെക്ടര്‍ ഫാ. ലൂക്കോസ് കുന്നത്തൂര്‍ കൊടിയേറ്റി.
ഇന്നു രാവിലെ 8.40 നു പ്രസുദേന്തിവാഴ്ച, തുടര്‍ന്നു നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ബിനോജ് മുളവരിക്കല്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച പായസ വിതരണം എന്നിവയുണ്ടാകും.