വീ​ട് കു​ത്തി​ത്തു​റ​ന്ന് കവർച്ച: പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Monday, September 9, 2024 7:48 AM IST
വ​രാ​പ്പു​ഴ: വീ​ട് കു​ത്തി​ത്തു​റ​ന്ന് കവർച്ച നടത്തിയ പ്ര​തി​ക​ൾ പിടിയിലായി. ക​ലൂ​ർ എ​സ്ആ​ർ​എം റോ​ഡി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വ​ടു​ത​ല, ചേ​രാ​ന​ല്ലൂ​ർ എ​ലി​ങ്ങാ​ട്ട് വീ​ട്ടി​ൽ ഷാ​ലി ഷാ​ജി (24), ഷോ​ൺ ഷാ​ജി (22) , ചേ​രാ​ന​ല്ലൂ​ർ പാ​മ്മി​ട്ട് തു​ണ്ടി​യി​ൽ വീ​ട്ടി​ൽ ല​ക്ഷ്മ​ണ​പ്പെ​രു​മാ​ൾ നാ​യ്ക്ക​ർ (കു​ട്ടാ​പ്പി-39) എ​ന്നി​വ​രെ​യാ​ണ് വ​രാ​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ 19ന് ​അ​ർ​ധ​രാ​ത്രി​യി​ൽ പ്ര​തി​ക​ൾ ആ​ല​ങ്ങാ​ട് വ​ർ​ഗീ​സ് എ​ന്ന​യാ​ളു​ടെ വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ ഹാ​ളി​ൽ നി​ന്നും സി​റ്റൗ​ട്ടി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന് ചെ​മ്പു​കു​ടം, നി​ല​വി​ള​ക്ക്, വാ​ച്ച്, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​ങ്ങ​നെ 45,000 രൂ​പ വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ് മോ​ഷ്ടിച്ച​ത്. തുടർന്ന് പോ​ലീ​സ് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.


ഇ​ൻ​സ്പെ​ക്ട​ർ പ്ര​ശാ​ന്ത് ക്ലി​ന്‍റ്, എ​സ്ഐ​മാ​രാ​യ സ​ന്തോ​ഷ്, രെ​ജു, എ​എ​സ്ഐ സു​ഭാ​ഷ്, സി​പി​ഒ​മാ​രാ​യ ഹ​രീ​ഷ് എ​സ്. നാ​യ​ർ, എം.​വി. ബി​നോ​യ്, സി​പി​ഒ യാ​സ​ർ എ​ന്നി​വ​രാ​ണ്ു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉണ്ടായിരുന്നത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.