കര്‍ഷക ശ്രേഷ്ഠ പുരസ്കാരം നല്കി
1452143
Tuesday, September 10, 2024 4:04 AM IST
മൂവാറ്റുപുഴ: കര്‍ഷക കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 101 കര്‍ഷകരെ ആദരിച്ചു. നിയോജകമണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റിയിലേയും വിവിധ മേഖലകളില്‍ മികവു തെളിയിച്ച 10 കര്‍ഷകരെ വീതമാണ് ആദരിച്ചത്.
മാത്യു കുഴല്നാടന് എംഎല്‍എ കര്‍ഷകര്‍ക്ക് പൊന്നാടയും പുരസ്കാരവും നല്കി യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി കെ.എം. സലിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണന്, ജില്ലാ പഞ്ചായത്തംഗം ഉല്ലാസ്തോമസ്,
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി മാണി പിട്ടാപ്പള്ളില്‍, സാബു ജോണ്‍, സുബാഷ് കടയ്ക്കോട്ട്, പി.എം. ഏലിയാസ്, പി.എസ്. സലിം ഹാജി, കെ. ഭദ്രപ്രസാദ്, സന്തോഷ് ഐസക്, റെജി പ്ലാച്ചേരി, എം.പി. കുര്യാക്കോസ്, പി.എ അനില്‍, ടി.എ. കൃഷ്ണന്‍കുട്ടി, ചെറിയാന് ഇടയത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.