കൊച്ചി: കേരള വനിതാ കമ്മീഷന് എറണാകുളം ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ 27 പരാതികള്‍ പരിഹരിച്ചു. 10 കേസുകള്‍ റിപ്പോര്‍ട്ടിനായി അയച്ചു. ഒരു പരാതി ജില്ല നിയമസഹായ അഥോറിറ്റിയുടെ പരിഗണനയ്ക്കു വിട്ടു.ആകെ 155 പരാതികളാണ് അദാലത്തിന്റെ പരിഗണനയ്ക്ക് വന്നത്.
ഗസ്റ്റ് ഹൗസില്‍ നടന്ന അദാലത്തിന് വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി, അംഗങ്ങളായ അഡ്വ. എലിസബത്ത് മാമന് മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്, മഹിളാമണി എന്നിവര്‍ നേതൃത്വം നല്കി. വനിതാ കമ്മീഷന് ഡയറക്ടര്‍ ഷാജി സുഗുണന്, അഭിഭാഷകരായ സ്മിത ഗോപി, അമ്പിളി, കൗണ്‍സിലര്‍ പ്രമോദ് എന്നിവരും പരാതികള്‍ കേട്ടു.