പുട്ട വിമലാദിത്യ സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റു
1453191
Saturday, September 14, 2024 3:12 AM IST
കൊച്ചി: കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി പുട്ട വിമലാദിത്യ ഇന്നലെ വൈകിട്ട് നാലോടെ സിറ്റി പോലീസ് ആസ്ഥാനത്തെത്തി ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ കമ്മീഷണര്‍ എസ്. ശ്യാസുന്ദറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനൊപ്പം ലഹരിമരുന്ന് വ്യാപനം ഇല്ലാതാക്കാൻ പ്രാധാന്യം നല്‍കുമെന്ന് പുട്ട വിമലാദിത്യ പറഞ്ഞു.
ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ട്രാഫിക് പരിഷ്കാരങ്ങള്‍ നടപ്പാക്കും. നിലവില്‍ സിറ്റി പോലീസ് തുടര്‍ന്നുവന്ന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.