മൂവാറ്റുപുഴ: വയനാട് ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി പെരുമറ്റം വിഎം പബ്ലിക് സ്കൂള്‍. സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്മെന്റും ചേര്‍ന്ന് സ്വരൂപിച്ച 3,21,500 രൂപ ജില്ല കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന് കൈമാറി. കെ.എം. അഷ്റഫ്, പി.എം. അബ്ദുള്‍ റഷീദ്, കെ.എം. അബ്ദുള്‍ റഷീദ്, സൈനുദ്ദീന്‍ തൈക്കുടി തുടങ്ങിയവർ സംബന്ധിച്ചു.