സ്കൂട്ടർ വിതരണം
1483508
Sunday, December 1, 2024 5:34 AM IST
അങ്കമാലി: വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി പകുതി വിലയ്ക്ക് സൈൻ സൊസൈറ്റിയുടെ നേതൃത്തിൽ തുറവൂരിൽ120 ഇരുചക്രവാഹങ്ങൾ വിതരണം ചെയ്തു. സൈൻ ചെയർമാൻ എ.എൻ. രാധാകൃഷണൻ ഉദ്ഘാടനം ചെയ്തു.
കോ ഓർഡിനേറ്റർ ബിജു പുരുഷോത്തമൻ അധ്യക്ഷനായി. സെന്റ് അഗസ്റ്റിൻ പള്ളി വികാരി ആന്റണി പുതിയാപറമ്പിൽ, സംസ്ഥാന കോ ഓർഡിനേറ്റർ സുനിൽ കുമാർ കളമശേരി, ട്രഷറർ കെ.ടി. ബിനീഷ്, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി. ഷാജി,
സ്വദേശി സേവാസമിതി രക്ഷാധികാരി ലെനിൻ ജോൺ നെല്ലിക്കൽ, ബിജെപി തുറവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.ടി. ബാബു, വാർഡ്മെമ്പർ വി.വി. രഞ്ജിത്ത് കുമാർ പ്രഫുൽ പ്രതീപ് തുടങ്ങിയവർ പ്രസംഗിച്ചു.