കോ​ത​മം​ഗ​ലം: പെ​രി​യാ​ർ​വാ​ലി ഹൈ​ലെ​വ​ൽ ക​നാ​ലി​ൽ കാ​ൽ വ​ഴു​തി​വീ​ണ ഭാ​ര്യ​യെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ഹ​റാ​ൻ​പൂ​ർ സ്വ​ദേ​ശി ദി​ൽ​ഷാ​ദി​ന്‍റെ മ​ക​ൻ അം​ജാ​മാ(24)​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. തോ​ളേ​ലി​യി​ൽ പെ​രി​യാ​ർ​വാ​ലി ഹൈ​ലെ​വ​ൽ ക​നാ​ലി​ൽ ഭാ​ര്യ നെ​സ്റി (20)നു​മൊ​ത്തു അം​ജാം കു​ളി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. കാ​ൽ​വ​ഴു​തി ക​നാ​ലി​ൽ വീ​ണ നെ​സ്റി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അം​ജാം വെ​ള്ള​ത്തി​ൽ മു​ങ്ങി പോ​കു​ക​യാ​യി​രു​ന്നു.

ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ നെ​സ്റി​നെ ര​ക്ഷ​പ്പെ​ടു​ത്തി. 500 മീ​റ്റ​ർ മാ​റി അം​ജാ​മി​നെ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​യി​രൂ​ർ പാ​ട​ത്തെ ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ യൂ​ണി​റ്റി​ലെ തൊ​ഴി​ലാ​ളി​യാ​ണ് അം​ജാം. മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.