നവീകരിച്ച കടമുറികളുടെ വെഞ്ചിരിപ്പ്
1535618
Sunday, March 23, 2025 4:49 AM IST
വാഴക്കുളം: സെന്റ് ജോർജ് ഫൊറോന പള്ളിയുടെ ഉടമസ്ഥതയിൽ പൈനാപ്പിൾ മാർക്കറ്റിലുള്ള നവീകരിച്ച കടമുറികളുടെ വെഞ്ചിരിപ്പ് വികാരി ഫാ. ഫ്രാൻസിസ് ആലപ്പാട്ട് നിർവഹിച്ചു.
തുടർന്ന് നടത്തിയ യോഗത്തിൽ മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുന്പിള്ളിക്കുന്നേൽ,
പഞ്ചായത്തംഗങ്ങളായ ജോസ് കൊട്ടുപ്പിള്ളിൽ, പി.എസ്. സുധാകരൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സിജു താണിക്കൽ, പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ സെക്രട്ടറി ലിയോ മൂലേക്കുടി, സെന്റ് ജോർജ് ആശുപത്രി ഗവേണിംഗ് ബോഡി അംഗങ്ങളായ ജോസ് പുളിക്കായത്ത്, ഫ്രാൻസിസ് കാരക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
ജോസ് പുതിയടം, ജിജി പാറയിൽ, വിൻസെന്റ് താഴത്തെവീട്ടിൽ, തൊടുപുഴ ബ്രൈറ്റ് ഹോംസ് എൻജിനീയർ ബിബിൻ കദളിക്കാട്ടിൽ, തൊടുപുഴ എ.ബി ഇൻഡസ്ട്രീസ് ഉടമ ബിജോ മാനുവൽ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന പാതയോടു ചേർന്ന് പൈനാപ്പിൾ മാർക്കറ്റിലുള്ള 84 വർഷം പഴക്കമുള്ള കെട്ടിടമാണ് ആധുനിക രീതിയിൽ നവീകരിച്ചത്.