ഭവനത്തിന്റെ താക്കോൽദാനം
1535624
Sunday, March 23, 2025 4:53 AM IST
കൂത്താട്ടുകുളം: രാമപുരം റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ഫ്രാൻസിസ് പെരികിലാമലയുടെ സഹകരണത്തോടെ ഏഴാച്ചേരിയിൽ നവീകരിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു. യോഗത്തിൽ റോട്ടറി ക്ലബ് പ്രസിഡന്റ് ടോജോ പുതിയിടത്തുചാലിൽ അധ്യക്ഷത വഹിച്ചു.
വിജയകുമാർ പൊന്തത്തിൽ, ഷാജി ആറ്റുപുറം, വി.എം. ജോസഫ് വാണിയപ്പുര, തങ്കച്ചൻ പുളിയാർമറ്റം, കുര്യാക്കോസ് മാണിവയലിൽ, ജെയിംസ് കണിയാരകം, അഗസ്റ്റിൻ തേവർകുന്നേൽ, ബിജു കുന്നേൽ, പയസ് കൊട്ടിക്കുഴക്കൽ, ജോർജ് തുണ്ടത്തിൽ, ജോസ് ആലനോലിക്കൽ എന്നിവർ പങ്കെടുത്തു.