മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139 അടിയിലേക്ക്; ഡാം ഇന്നു തുറക്കും
Friday, October 29, 2021 1:17 AM IST
കുമളി: സുപ്രീം കോടതിയുടെ ഇടക്കാല വിധിയെത്തുടർന്ന് ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി പെരിയാറിലേക്ക് വെള്ളം ഒഴുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. പെരിയാർ തീരങ്ങളിലെ ജനങ്ങളെ ക്യാന്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
വണ്ടിപ്പെരിയാറിൽ അഞ്ചു ക്യാന്പുകൾ തുറന്നു. മന്ത്രി റോഷി അഗസ്റ്റിൻ മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. രാവിലെ ഏഴിനാണ് ഷട്ടർ തുറക്കുന്നത്.
അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാവിലെ 138.10 അടിയാണ്. നീരൊഴുക്ക് 5,800 ഘനയടിയും ശരാശരി 4,050 ഘനയടിയുമാണ്. 2,300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. വൈകുന്നേരം ഏഴോടെ ജലനിരപ്പിൽ നേരിയ വർധനയുണ്ടായി 138.15 അടിയായി.
അണക്കെട്ട് പ്രദേശത്ത് പകൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും വൈകുന്നേരത്തോടെ മഴ ശക്തി പ്രാപിച്ചു.