ഗുരുശ്രേഷ്ഠ പുരസ്കാരം: ശിപാർശ ക്ഷണിച്ചു
Thursday, January 16, 2020 11:37 PM IST
പത്തനംതിട്ട: അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ പ്രഗല്ഭരായ സ്കൂൾ അധ്യാപകർക്കു നൽകിവരുന്ന ഗുരുശ്രേഷ്ഠ പുരസ്കാരത്തിനു ശിപാർശ ക്ഷണിച്ചതായി സംസ്ഥാന പ്രസിഡന്റ് കോന്നിയൂർ രാധാകൃഷ്ണൻ അറിയിച്ചു. ഫെബ്രുവരി എട്ടു വരെ സ്വീകരിക്കും. ഭദ്രൻ എസ്. ഞാറക്കാട്, ശ്രീകാന്തം, ചവറ പി.ഒ. കൊല്ലം എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോണ് : 9495554458.