എംസിഎ അല്മായ സംഗമം നാളെ
Tuesday, September 17, 2019 11:41 PM IST
കോട്ടയം: മലങ്കര കാത്തലിക് അസോസിയേഷന്റെ (എംസിഎ) 23-ാമത് ആഗോള അല്മായ സംഗമം നാളെ രാവിലെ 8.30 മുതൽ വടവാതൂർ ഗിരിദീപം സ്കൂളിലെ മാർ തെയോഫിലോസ് നഗറിൽ നടക്കും. രാവിലെ 8.30ന് രജിസ്ട്രേഷൻ.
ഒന്പതിനു സഭാതല സമിതി പ്രസിഡന്റ് വി.പി. മത്തായി പതാക ഉയർത്തും. 9.30നു മലങ്കര സുറിയാനി കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും തോമസ് ചാഴിക്കാടൻ എംപി മുഖ്യസന്ദേശവും നടത്തും.
ബഥനി മിശിഹാനുകരണ സന്യാസ സമൂഹം സുപ്പീരിയർ ജനറൽ ഡോ. തോമസ് കുരുവിള, അല്മായ കമ്മീഷൻ സെക്രട്ടറി ഡോ.തോമസ് കുട്ടി പനച്ചിക്കൽ, കേരള കാത്തലിക് ഫെഡറേഷൻ പ്രസിഡന്റ് പി.കെ. ജോസഫ്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലം, കെഎൽസിഎ ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ്, ഫാ.ജോണ് അരീക്കൽ, ജനറൽ സെക്രട്ടറി ചെറിയാൻ ചെന്നീർക്കര, ട്രഷറർ കെ. ബാബു അന്പലത്തുംകാല എന്നിവർ പ്രസംഗിക്കും.11നു നടക്കുന്ന സെമിനാർ റിട്ട.ഡിജിപി ജേക്കബ് പുന്നൂസ് നയിക്കും. ഡി. അനിലാകുമാരി, ടി. സാം ഗ്രീൻസ് എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് 12നു ചേരുന്ന സമാപന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ശോശാമ്മ തോമസ് അധ്യക്ഷത വഹിക്കും. കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ എംസിഎ ഏഴ് ഭദ്രാസനത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് നിർവഹിക്കും.
മലങ്കര സുറിയാനി കത്തോലിക്ക സഭ 89-ാമതു പുനരൈക്യവാർഷിക സഭാസംഗമത്തോടും ബദനി ആശ്രമ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചാണു എംസിഎ സംഗമം നടത്തുന്നത്. ഏബ്രഹാം എം. പട്യാനി, എം.കെ. ഗീവർഗീസ്, ജേക്കബ് തോമസ്, ബിജു ജോർജ്, ജോജി വിഴാലിൽ എന്നിവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ വി.പി. മത്തായി, ചെറിയാൻ ചെന്നീർക്കര, ജോജി വിഴലിൽ, എജി പറപ്പാട്ട് എന്നിവർ പങ്കെടുത്തു.