വാഹന നിയമം: എതിർക്കുമെന്ന് എളമരം കരീം
Friday, September 20, 2019 12:23 AM IST
തൃശൂർ: മോട്ടോർ വാഹന ഭേദഗതിനിയമത്തിനെതിരേ ശക്തമായ സമരം നടത്തുമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. പുതിയ നിയമം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് വാഹന ഉടമകളുടേയും തൊഴിലാളികളുടേയും സംഘടനാ ഭാരവാഹികളുടേയും സമ്മേളനം തൃശൂർ റീജണൽ തിയറ്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, കെ.കെ. ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.