വിദ്യാലയം പ്രതിഭകളിലേക്ക് പരിപാടിക്ക് ഇന്ന് തുടക്കം
Wednesday, November 13, 2019 11:18 PM IST
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ’വിദ്യാലയം പ്രതിഭകളിലേക്ക്’ പരിപാടിക്കു ഇന്ന് ശിശുദിനത്തിൽ തുടക്കം കുറിക്കുന്നു.
സ്കൂളുകളിൽ നിന്നു വിദ്യാർഥികളുടെ ചെറുസംഘം അധ്യാപകരോടൊന്നിച്ച് സ്കൂളിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന പ്രതിഭകളെ സന്ദർശിച്ച് ആദരവർപ്പിക്കുന്ന പദ്ധതിയാണ് ഇത്. ഇന്നു രാവിലെ എട്ടിന് പേരൂർക്കട ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എന്നിവരോടൊപ്പം ചരിത്രപണ്ഡിതനായ ഡോ. കെ.എൻ. പണിക്കരെ സന്ദർശിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു എന്നിവരും പങ്കെടുക്കും.