കർഷക അവാർഡ് വിതരണം നാളെ ആലപ്പുഴയിൽ
Sunday, December 8, 2019 12:53 AM IST
ആലപ്പുഴ: കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സംസ്ഥാന കർഷക അവാർഡ് നാളെ ആലപ്പുഴയിൽ വിതരണം ചെയ്യും.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് വണ്ടാനം ടിഡി മെഡിക്കൽ കോളജ് സുവർണ ജൂബിലി ഓഡിറ്റോറിയത്തിൽ പൊതുമരാമത്ത്, രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. കർഷകദിനത്തോടനുബന്ധിച്ചു നൽകുന്ന കർഷക അവാർഡ് പ്രളയം മൂലം മാറ്റിയതാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും. ശില്പശാല, പ്രദർശനം, ചർച്ചകൾ, കർഷകരുമായി മുഖാമുഖം എന്നിവ ഉണ്ടായിരിക്കും.