മരം വീണ് തൊഴിലാളി മരിച്ചു
Friday, January 24, 2020 11:51 PM IST
കടുത്തുരുത്തി: വെട്ടിയിട്ട മരം വീണതിനെ തുടർന്ന് സമീപത്ത് നിന്ന തെങ്ങ് മറിഞ്ഞു വീണ് മരം വെട്ട് തൊഴിലാളി മരിച്ചു. കടുത്തുരുത്തി ചിറക്കുന്ന് മുകളേൽ ബെന്നി വർക്കിയാണ് (49) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.45ന് തിരുവന്പാടിയിലാണ് അപകടം. വഴി പണിയുമായി ബന്ധപെട്ട് മരം വെട്ടുന്നതിനിടെയാണ് അപകടം. മരം മറിക്കുന്നതിനായി കയർ പിടിക്കുകയായിരുന്നു ബെന്നി. വെട്ടിയിട്ട മരം സമീപത്തെ തെങ്ങിൽ വന്നടിച്ചതോടെ തെങ്ങ് മറിഞ്ഞ് ബെന്നിയുടെ മേൽ വീഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു.
ഭാര്യ ബിൻസി സിലോണ്കവല അരയൻകാലായിൽ കുടുംബാംഗം. മക്കൾ: ആൽബിൻ, എബിൻ, അമ്മു. കടുത്തുരുത്തി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
സംസ്കാരം ഇന്ന് മൂന്നിന് മുട്ടുചിറ റൂഹാദകുദിശ ഫൊറോനാ പള്ളിയിൽ