കെഎസ്ആർടിസി: അവശ്യ സേവനങ്ങൾക്കായി ഓരോ യൂണിറ്റിലും 10 ഡ്രൈവർമാർ
Sunday, March 29, 2020 12:00 AM IST
തിരുവനന്തപുരം: കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനായി കെഎസ്ആർടിസി ഓരോ യൂണിറ്റിലും 10 ഡ്രൈവർമാരെ വീതം ലഭ്യമാക്കും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യപ്രവർത്തകരെയും അതുപോലെ അവശ്യ സാധനം എത്തിക്കുന്ന തൊഴിലാളികളെയും കൊണ്ടുപോകുന്നതിനും തിരിച്ചു കൊണ്ടുവരുന്നതിനുമാണു കെഎസ്ആർടിസി ബസുകളും ഡ്രൈവർമാരെയും ക്രമീകരിച്ചിരുന്നത്.
സർക്കാർ നിർദേശിക്കുന്ന ഏത് അടിയന്തര സാഹചര്യത്തിലും വളരെ വേഗം ബസുകൾ എത്തിക്കുന്ന തരത്തിലാണു ക്രമീകരണം. ഓരോ യൂണിറ്റിലും 10 ഡ്രൈവർമാരെ വീതം എപ്പോൾ ആവശ്യപ്പെട്ടാലും ലഭ്യമാകുന്ന രീതിയിൽ തയാറാക്കി നിർത്തുന്നതിനാണ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ നിർദേശിച്ചിരിക്കുന്നത്.