കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ "കൂടെയുണ്ട് അങ്കണവാടികള്‍’
Tuesday, May 26, 2020 1:01 AM IST
തിരുവനന്തപുരം: കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് "കൂടെയുണ്ട് അങ്കണവാടികള്‍’ പദ്ധതിക്ക് തുടക്കം കുറിച്ചു. കുടുംബങ്ങളിലേക്ക് അങ്കണവാടിയുടെ രണ്ടാം ഘട്ടമായാണ് കൂടെയുണ്ട് അങ്കണവാടികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ വീഡിയോ കോണ്‍ഫറന്‍സ് വഴി പദ്ധതിക്ക് തുടക്കം കുറിച്ചു. പരിപാടിയുടെ ഭാഗമായി ഗര്‍ഭിണികളുമായി മന്ത്രി സംവദിക്കുകയും ക്ഷേമമന്വേഷിക്കുകയും ചെയ്തു.
കോവിഡ് വ്യാപന സാധ്യതയുള്ളതിനാല്‍ സാമൂഹിക അകലം പാലിക്കാന്‍ മൊബൈല്‍ ഫോണുകള്‍ വഴിയായിരിക്കും സാമൂഹ്യാധിഷ്ഠിത ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു. വാട്സാപ്പ് ഗ്രൂപ്പ് വീഡിയോ കോള്‍ വഴിയോ ഫോണിലെ കോണ്‍ഫറന്‍സ് കോള്‍ വഴിയോ ഇത് നടത്തും.