സി​ബി​എ​സ്ഇ അ​ംഗീകാരമില്ലാത്ത സ്‌​കൂ​ളു​ക​ളി​ലെ കുട്ടികളെ പ​രീ​ക്ഷ​യെ​ഴു​തി​ക്കരുത്: ഹൈ​ക്കോ​ട​തി
Wednesday, August 12, 2020 12:25 AM IST
കൊ​​​ച്ചി: സി​​​ബി​​​എ​​​സ്ഇ അ​​​ഫി​​​ലി​​​യേ​​​ഷ​​​നി​​​ല്ലാ​​​ത്ത സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ അ​​​ഫി​​​ലി​​​യേ​​​ഷ​​​നു​​​ള്ള സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​ക്കരുതെന്ന് ഹൈ​​​ക്കോ​​​ട​​​തി.

അ​​​ഫി​​​ലി​​​യേ​​​ഷ​​​നി​​​ല്ലാ​​​ത്ത സ്‌​​​കൂ​​​ളു​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും, കു​​​ട്ടി​​​ക​​​ള്‍ അ​​​ഫി​​​ലി​​​യേ​​​ഷ​​​നു​​​ള്ള സ്‌​​​കൂ​​​ളി​​​ലാ​​​ണ് പ​​​ഠി​​​ക്കു​​​ന്ന​​​തെ​​​ന്ന് ര​​​ക്ഷി​​​താ​​​ക്ക​​​ള്‍ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.


സി​​​ബി​​​എ​​​സ്ഇ അം​​​ഗീ​​​കാ​​​രം ഇ​​​ല്ലാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് പ​​​ത്താം ക്ലാ​​​സ് പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ന്‍ അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ ചോ​​​ദ്യം​​​ചെ​​​യ്ത് കൊ​​​ച്ചി മൂ​​​ലം​​​കു​​​ഴി​​​യി​​​ലെ അ​​​രൂ​​​ജാ​​​സ് ലി​​​റ്റി​​​ല്‍ സ്റ്റാ​​​ഴ്‌​​​സ് സ്‌​​​കൂ​​​ള്‍, പ​​​ള്ളു​​​രു​​​ത്തി അ​​​ല്‍ അ​​​സ​​​ര്‍ ഇം​​​ഗ്‌​​​ളീ​​​ഷ് മീ​​​ഡി​​​യം സ്‌​​​കൂ​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ന​​​ല്‍​കി​​​യ അ​​​പ്പീ​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.