ആനയുടെ ചവിട്ടേറ്റു തോട്ടംതൊഴിലാളി മരിച്ചു
Thursday, August 13, 2020 12:22 AM IST
മൂന്നാർ: ആനയുടെ ചവിട്ടേറ്റ് തോട്ടംതൊഴിലാളി മരിച്ചു. കെഡിഎച്ച്പി ചോണ്ടുവാര എസ്റ്റേറ്റ് ലോവർ ഡിവിഷനിലെ തൊഴിലാളിയായ പളനി (50) ആണ് മരിച്ചത്. ഇരുപതുമുറിയിലുള്ള ബന്ധുവീട്ടിൽ പോയി വീട്ടിലേക്ക് മടങ്ങും വഴി ആനയുടെ ആക്രമണത്തിന് ഇരയാവുകയായിരുന്നു.
ഇരുട്ടത്തുനിന്നിരുന്ന ആനയുടെ മുന്പിൽ പെട്ടുപോയ പളനിയെ ആന തുന്പിക്കൈ കൊണ്ട് ചുഴറ്റിയെറിയുകയായിരുന്നു. ഒരു മണിക്കൂറിനുശേഷം അതുവഴിയെത്തിയ നാട്ടുകാരാണു ജഡം കണ്ടത്. ആനകളെ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ആചരിക്കുന്ന ലോക ആന ദിനത്തിലാണ് തൊഴിലാളിയുടെ ദാരുണാന്ത്യം. വിജയ ആണ് ഭാര്യ. മക്കൾ. പ്രിയ, നന്ദിനി.