അന്വേഷണം പോലീസ് വൈകിക്കുന്നുവെന്ന് മത്തായിയുടെ കുടുംബം
Friday, August 14, 2020 12:34 AM IST
പത്തനംതിട്ട: യുവകർഷകൻ മത്തായി വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അന്വേഷണവും അറസ്റ്റും വൈകിക്കാനുള്ള പോലീസ് ശ്രമത്തിനെതിരേ കുടുംബം രംഗത്ത്. കുറ്റാരോപിതർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇതിലൂടെ ചെയ്യുന്നതെന്ന് മത്തായിയുടെ ഭാര്യ ഷീബാമോൾ പറഞ്ഞു. ഉദ്യോഗസ്ഥരുടെ നടപടി പോലീസ് കംപ്ലയിന്റ് അഥോറിറ്റി മുന്പാകെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് കുടുംബം. വനം, പോലീസ് വകുപ്പുകൾ ഒത്തുകളിക്കുകയാണെന്നാണ് ആരോപണം.