നിയമസഭയുടെ സഭാ ടിവി 17നു തുടങ്ങും
Saturday, August 15, 2020 12:35 AM IST
തിരുവനന്തപുരം: നിയമസഭകളുടെ ചരിത്രത്തിലാദ്യമുള്ള ടെലിവിഷൻ ചാനൽ എന്ന സംരംഭം കേരള നിയമസഭയിൽ സഭാ ടിവി എന്ന പേരിൽ 17നു തുടങ്ങും. ഉച്ചയ്ക്കു 12നു നടക്കുന്ന ചടങ്ങിൽ ലോക്സഭാ സ്പീക്കർ ഓം ബിർള വീഡിയോ കോണ്‍ഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും. സഭാ ടിവിയുടെ ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ പ്രമുഖ ചാനലുകളിൽ ആഴ്ചയിൽ അര മണിക്കൂർ ടൈംസ്ലോട്ട് വാടകയ്ക്കെടുത്ത് നിയമസഭയുടെ പ്രവർത്തനങ്ങളെ ജനങ്ങളിലെത്തിക്കും.