കർഷകപ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രം ശ്രമിക്കണം: പി.ജെ. ജോസഫ്
Monday, November 30, 2020 1:16 AM IST
കോട്ടയം: കർഷകപ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാരിന്റെ നിലപാട് നീതിരഹിതവും പ്രതിഷേധാർഹവുമാണെന്നു കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.ജെ.ജോസഫ് എംഎൽഎ. കർഷകരെ സഹായിക്കാനും കാർഷിക മേഖലയെസംരക്ഷിക്കാനുമുള്ള ചുമതല കേന്ദ്രസർക്കാരിനുണ്ട്. ഇതുനിറവേറ്റുവാൻ തയാറാകണം. ഡൽഹിയിലെ പ്രക്ഷോഭം അവസാനിപ്പിക്കാൻ കർഷകരെ വിശ്വാസത്തിലെടുത്തുള്ള ചർച്ചകൾക്കു കേന്ദ്രം തയാറാകണമെന്നും പി.ജെ.ജോസഫ് ആവശ്യപ്പെട്ടു.