മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരുടെ ക്ഷേമത്തിന് 31 കോടി
Saturday, January 16, 2021 1:02 AM IST
തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരുടെ ക്ഷേമത്തിനായി 31 കോടി രൂപ ബജറ്റിൽ വകയിരുത്തി. ന്യൂനപക്ഷക്ഷേമത്തിനായി 42 കോടി അനുവദിച്ചപ്പോൾ പിന്നാക്ക സമുദായ ക്ഷേമത്തിനുവേണ്ടി 101 കോടി രൂപയാണ് ബജറ്റ് പ്രഖ്യാപനം. ഇതിൽ 53 കോടി രൂപ ഒഇസി വിദ്യാഭ്യാസ സ്കീമുകൾക്കാണ്. 84 കോടി രൂപ കേന്ദ്രവിഹിതമടക്കം സ്കോളർഷിപ്പിനുവേണ്ടിയും.
പരിവർത്തിത ക്രൈസ്തവ കോർപറേഷന് 20 കോടി രൂപ അനുവദിച്ചു. മണ്‍പാത്ര വികസന കോർപറേഷന് ഒരു കോടി രൂപയും വകയിരുത്തിയതായി മന്ത്രി നിയമസഭയെ അറിയിച്ചു.