പിഞ്ചു കുഞ്ഞുങ്ങൾ കുളത്തിൽ മുങ്ങി മരിച്ചു
Friday, January 22, 2021 12:37 AM IST
എടവണ്ണ: വാർഡ് 14 ൽ പാണ്ടിയാട് കളരിക്കൽ ജിഗേഷിന്റെ മകൾ ആരാധ്യ(5), അയൽക്കാരനായ മാങ്കുന്നൻ വളയം കണ്ടത്തിൽ നാരായണന്റെ മകൾ ഭാഗ്യ (4) എന്നിവരാണ് കുളത്തിൽ വീണ്ു മുങ്ങിമരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇവർ താമസിക്കുന്ന വീടിനടുത്ത് കൃഷിക്കുവേണ്ടി തയാറാക്കായ കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്.
ഉടൻ എടവണ്ണ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മഞ്ചരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആരാധ്യ മഞ്ചരി നസ്റത്ത് സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്. മാതാവ്: അഞ്ജു, സഹോദരി: ആർദ്ര.
എടവണ്ണ പോലീസ് മേൽനടപടികൾ സ്വീകരിച്ചശേഷം ഇന്ന് മൃതദേഹങ്ങൾ ഇരുവരുടേയും വീട്ടുവളപ്പിൽ സംസ്കരിക്കും.