ദേവസ്വം ബോര്‍ഡ് നിയമനം: ഹര്‍ജിയില്‍ വിശദീകരണം തേടി
Friday, January 22, 2021 12:37 AM IST
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ക്കുള്ള സ്പെഷല്‍ റൂള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. എത്ര ദിവസത്തിനകം സ്പെഷല്‍ റൂള്‍ അംഗീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനാവുമെന്ന് വിശദീകരിക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ദേവസ്വം ബോര്‍ഡിലെ താത്കാലിക ജീവനക്കാര്‍ മുതല്‍ ദേവസ്വം കമ്മീഷണര്‍ വരെയുള്ളവരുടെ യോഗ്യത, നിയമനം, സ്ഥാനക്കയറ്റം, എന്നിവ ഉള്‍പ്പെടുന്നതാണ് സ്പെഷല്‍ റൂള്‍.