സർക്കാരിനെ വെള്ളപൂശുന്ന റിപ്പോർട്ട് ലഭിക്കുന്നതുവരെ കമ്മിറ്റികളെ നിയമിക്കുന്നു: ചെന്നിത്തല
Friday, January 22, 2021 12:38 AM IST
തിരുവനന്തപുരം: സർക്കാരിനെ വെള്ളപൂശുന്ന റിപ്പോർട്ട് ലഭിക്കുന്നതുവരെ സ്പ്രിങ്ക്ളർ കരാറിൽ ഓരോ കമ്മിറ്റിയെ സർക്കാർ നിയമിച്ചുകൊണ്ടിരിക്കയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
സ്പ്രിങ്ക്ളർ കരാറിൽ അന്വേഷണം നടത്തിയ മാധവൻ നന്പ്യാർ കമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെ വീണ്ടുമൊരു കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത് ഇതിനാണെന്നും പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. എന്നാൽ മാധവൻ നന്പ്യാർ റിപ്പോർട്ടിൽ പരിഗണനാ വിഷയങ്ങളിൽ വ്യക്തമായ നിർദേശങ്ങളില്ലാത്തതിനാലാണ് റിട്ട.ജഡ്ജി കെ.ശശിധരൻനായർ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചതെന്നു വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.