306 ആധാർ കാർഡുകൾ ആക്രിക്കടയിൽ!!
Sunday, January 24, 2021 12:55 AM IST
കാട്ടാക്കട : കാട്ടാക്കടയിലെ ആക്രിക്കടയിൽ ആധാർ കാർഡുകളുടെ വൻശേഖരം. 306 ആധാർ കാർഡുകളും അനുബന്ധ രേഖകളും തപാൽ ഉരുപ്പടികളുമാണ് ആക്രിക്കടയിൽനിന്ന് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം ഒരു ഓട്ടോ ഡ്രൈവർ കൊണ്ടുവന്ന ആക്രി സാധനങ്ങളുടെ കൂടെയാണ് ആധാർ കാർഡുകളും തപാൽ ഉരുപ്പടികളും കിട്ടിയത്.ഉടൻ കടയുടമ പോലീസിനെ വിവരമറിയിച്ചു. കരകുളം മേഖലയിൽനിന്നുള്ളവരുടെ ആധാർ കാർഡുകളാണ് ഭൂരിഭാഗവും.
കരകുളം പോസ്റ്റ് ഓഫീസിൽനിന്ന് വിതരണം ചെയ്യാത്തവയാണെന്നാണു നിഗമനം. 2015ൽ നൽകിയ ആധാർ കാർഡുകളും ഇക്കൂട്ടത്തിലുണ്ട്. ചില തപാൽ ഉരുപ്പടികളും ഇതോടൊപ്പം കണ്ടെത്തിയിരുന്നു.