ഫാ. മാത്യു നടയ്ക്കൽ പുരസ്കാരം പ്രഖ്യാപിച്ചു
Tuesday, January 26, 2021 1:17 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത മതബോധനകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറായിരുന്ന ഫാ. മാത്യു നടയ്ക്കലിന്റെ സ്മരണാർഥം സന്ദേശനിലയം ഏർപ്പെടുത്തിയിരിക്കുന്ന നടയ്ക്കൽ പുരസ്കാരത്തിന് ജേക്കബ് പൊന്നാറ്റിൽ (അതിരന്പുഴ സെന്റ് മേരീസ് ഫൊറോന സണ്‍ഡേ സ്കൂൾ) അർഹനായി.
അയ്യായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഇന്നു നടക്കുന്ന അതിരൂപത മതാധ്യാപക കണ്‍വൻഷനിൽ സമ്മാനിക്കും. റവ. ഡോ. തോമസ് കറുകക്കളം, ഫാ. ജോസ് പുത്തൻചിറ, ഫാ. ജെയിംസ് കൊക്കാവയലിൽ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.