മലബാര്‍ സിമന്റ്സ് അഴിമതി: മുന്‍ ലീഗല്‍ ഓഫീസറുടെ ഹര്‍ജി തള്ളി
Wednesday, February 24, 2021 11:50 PM IST
കൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമ്പനിയുടെ മുന്‍ ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ എഫ്ഐആര്‍ റദ്ദാക്കുന്നത് ഉചിതമല്ലെന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.
ഹര്ജിക്കാരന് അന്തിമ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ഉചിതമായ നിയമ നടപടി സ്വീകരിക്കാമെന്ന് സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.