വിഷുപൂജകൾക്കായി ശബരിമല നട ഇന്നു തുറക്കും
Saturday, April 10, 2021 1:22 AM IST
തിരുവനന്തപുരം: വിഷു പൂജകൾക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട ഇന്നു തുറക്കും. ഭക്തർക്ക് നാളെ മുതൽ 18 വരെ ദർശനം അനുവദിക്കും. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 10000 പേർക്കാണ് ദർശനത്തിന് അനുമതിയുള്ളത്. രണ്ട് ഡോസ് വാക്സിനെടുത്തവർക്കും ദർശനത്തിന് എത്താമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. രണ്ടു തവണ വാക്സിൻ എടുക്കാത്തവർക്ക് ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാണ്.
നാളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദർശനത്തിനെത്തുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.