പോപ്പി അംബ്രല്ലാ സ്ഥാപകൻ ടി.വി. സ്കറിയ അന്തരിച്ചു
Tuesday, April 20, 2021 12:34 AM IST
ആ​​​ല​​​പ്പു​​​ഴ: പോ​​​പ്പി അം​​​ബ്ര​​​ല്ലാ സ്ഥാ​​​പ​​​ക​​​നും പോ​​​പ്പി ഗ്രൂ​​​പ്പ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ചെ​​​യ​​​ർ​​​മാ​​​നു​​മാ​​യ ടി.​​​വി.​​​ സ്ക​​റി​​​യ (ബേ​​​ബി- 81) അ​​​ന്ത​​​രി​​​ച്ചു. സം​​​സ്കാ​​രം ഇ​​ന്നു 11ന് ​​​ആ​​​ല​​​പ്പു​​​ഴ പ​​​ഴ​​​വ​​​ങ്ങാ​​​ടി മാ​​​ർ സ്ലീ​​​വാ ഫൊ​​​റോ​​​ന പ​​​ള്ളി​​യി​​ൽ.

സെ​​​ന്‍റ് ജോ​​​ർ​​​ജ് ബേ​​​ബി എ​​​ന്ന​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന അ​​ദ്ദേ​​ഹം, 14-ാം വ​​​യ​​​സി​​​ൽ പി​​​താ​​​വി​​​നൊ​​​പ്പം സെ​​​ന്‍റ് ജോ​​​ർ​​​ജ് കു​​​ട ക​​​ന്പ​​​നി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി​. 1995ൽ ​​​പോ​​​പ്പി അം​​​ബ്ര​​​ല്ലാ സ്ഥാ​​​പി​​​ച്ചു. 1998ലെ ​​​ദീ​​​പി​​​ക ബി​​​സി​​​ന​​​സ്‌​ മാ​​​ൻ ഓ​​​ഫ് ദ ​​ഇ​​യ​​​ർ (കേ​​​ര​​​ള) അ​​​വാ​​​ർ​​​ഡ്, രാ​​​ജീ​​​വ് ഗാ​​​ന്ധി ക്വാ​​​ളി​​​റ്റി അ​​​വാ​​​ർ​​​ഡ്, അ​​​ക്ഷ​​​യ അ​​​വാ​​​ർ​​​ഡ്, എ ​​കെ സി​​ സി ശ​​​താ​​​ബ്ദി അ​​​വാ​​​ർ​​​ഡ് തു​​ട​​ങ്ങി​​യ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ നേ​​ടി.


ഭാ​​​ര്യ: ത​​​ങ്ക​​​മ്മ ബേ​​​ബി (പാ​​​ലാ പ​​​ടി​​​ഞ്ഞാ​​​റേ​​​ക്ക​​​ര കു​​​ടും​​​ബാം​​​ഗം). മ​​ക്ക​​ൾ: ഡെ​​​യ്സി ജേ​​​ക്ക​​​ബ്, ലാ​​​ലി ആ​​​ന്‍റോ, ഡേ​​​വി​​​സ് ത​​​യ്യി​​​ൽ (സി​​ഇ​​ഒ, ​പോ​​​പ്പി അം​​​ബ്ര​​​ല്ലാ), ടി.​​എ​​​സ്. ജോ​​​സ​​​ഫ് (പോ​​​പ്പി). മ​​രു​​മ​​ക്ക​​ൾ: മു​​​ൻ ഡി​​ജി​​പി ​ജേ​​​ക്ക​​​ബ് തോ​​​മ​​​സ്, ഡോ. ​​​ആ​​​ന്‍റോ ക​​​ള്ളി​​​യ​​​ത്ത്, സി​​​സി ഡേ​​​വി​​​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.