വാക്സിൻ സൗജന്യമാക്കാൻ കേന്ദ്രം നടപടിയെടുക്കണം: ജോസ് കെ. മാണി
Friday, April 23, 2021 1:06 AM IST
കോട്ടയം: വാക്സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കേരളം ആവശ്യപ്പെട്ട മുഴുവൻ കോവിഡ് വാക്സിനും പൂർണമായും സൗജന്യമായി ലഭ്യമാക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോണ്ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടു.
വാക്സിൻ ക്ഷാമമുള്ളതിനാൽ കേരളത്തിൽ മെഗാവാക്സിനേഷൻ ക്യാന്പ് നിർത്തിവെയ്ക്കേണ്ട സാഹചര്യമാണുള്ളത്. പിഎം കെയർ ഫണ്ട് ഉപയോഗപ്പെടുത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.