ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു
Thursday, June 17, 2021 12:15 AM IST
നെടുങ്കണ്ടം: ഷാർജയിൽ നൈജീരിയൻ പൗരൻമാരുടെ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൂട്ടാർ തടത്തിൽ വിഷ്ണു വിജയൻ(28) ആണ് മരിച്ചത്. വിഷ്ണു താമസിച്ചിരുന്ന ഫ്ളാറ്റിൽ ചൊവ്വാഴ്ച വൈകുന്നേരം നൈജീരിയൻ സ്വദേശികൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെ തടസംപിടിക്കാനെത്തിയ വിഷ്ണുവിനെ നൈജീരിയൻ സ്വദേശികൾ വെട്ടി പരിക്കേൽപിച്ചു. ഗുരുതരമായ പരിക്കേറ്റ വിഷ്ണുവിനെ ഫ്ളാറ്റിന്റെ മുകളിൽനിന്നു ഇവർ താഴേക്കിടുകയായിരുന്നു.തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിച്ചു. ഷാർജ അബുഷഹറയിൽ ബാർബർഷോപ് നടത്തി വരികയായിരുന്നു വിഷ്ണു.