മലയാളഭാഷയുടെ വളർച്ചയ്ക്ക് ദീപിക നല്കിയ സംഭാവന നിസ്തുലം: മന്ത്രി വി.എൻ. വാസവൻ
Sunday, August 1, 2021 12:34 AM IST
കോട്ടയം: മലയാളഭാഷയുടെ വളർച്ചയ്ക്ക് ദീപിക നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് സഹകരണമന്ത്രി വി.എൻ. വാസവൻ. ‘ദീപിക നമ്മുടെ ഭാഷ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നവജീവൻ ട്രസ്റ്റി പി.യു. തോമസിന് ദീപിക പത്രത്തിന്റെ കോപ്പി നൽകിയാണു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യാതിഥിയായിരുന്നു.