പൂന്തുറ സിറാജ് അന്തരിച്ചു
Friday, September 17, 2021 12:49 AM IST
തിരുവനന്തപുരം:പിഡിപിയുടെ സംസ്ഥാന വൈ സ് ചെയർമാനായിരുന്ന പൂന്തുറ സിറാജ്(സിറാജുദീൻ-58) അന്തരിച്ചു. കരൾരോഗ ബാധിതനായി എട്ടുമാസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു. ഇന്നു രാവിലെ 11 ന് പൂന്തുറ പുത്തൻപള്ളിയിൽ കബറടക്കം നടക്കും.
പൂന്തുറ ആലുകാട് നസീമ മൻസിലിൽ മൊയ്ദീൻ കണ്ണിന്റെയും സൽമാ ബീവിയുടെയും അഞ്ചാമത്തെ മകനാണ് പൂന്തുറ സിറാജ്. പിഡിപി നേതാവ് മദനിയുടെ ഭാര്യ സൂഫിയയുടെ സഹോദരി സുഹാനയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഇർഫാൻ, ലുബാബ ഹെയ്ത്തുൽ, മറിയം ഹെത്തൂൽ, മുസ്അബ്.