കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു
Friday, September 24, 2021 11:48 PM IST
രാജകുമാരി: ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചട്ടമൂന്നാർ സ്വദേശിനി വിജി (33) ആണ് ആനയുടെ ചവിട്ടേറ്റു മരിച്ചത്. ഭർത്താവ് കുമാർ (40) പരിക്കേൽക്കതെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ അഞ്ചേമുക്കാലോടെ ദേശീയപാതയിൽ ആനയിറങ്കൽ എസ് വളവിലാണ് സംഭവം. തമിഴ്നാട് ശ്രീവല്ലിപുത്തൂരിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു തിരികെ വരികയായിരുന്നു ഇരുവരും.