ഭൂമി ഇടപാട്: ഇഡി അന്വേഷണം ആരംഭിച്ചു
Saturday, October 23, 2021 11:45 PM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 24 പേര്‍ക്കെതിരേയാണ് അന്വേഷണം.
ഭൂമിയുടെ ആധാരം വിലകുറച്ചു കാണിച്ച് കോടികളുടെ ഇടപാട് നടത്തിയതായി പാപ്പച്ചന് വര്‍ഗീസ് എന്നയാൾ നല്കിയ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം.
വ്യാജ പട്ടയം നിര്‍മിച്ച് ഭൂമി വില്പന നടത്തിയതിന്റെ പേരില്‍ ഇടനിലക്കാര്‍ക്കും ഇഡി നോട്ടീസയച്ചിട്ടുണ്ട്. ഭൂമി ഇടപാടില്‍ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നതും അന്വേഷണ പരിധിയില്‍വരും.